സ്ഥലത്ത് അതീവ സുരക്ഷ പാലിച്ചാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന പുരോഗമിക്കുന്നത്

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ വസതിക്ക് ബോംബ് ഭീഷണിയെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡ് പാഞ്ഞെത്തി പരിശോധന നടത്തി. സ്ഥലത്ത് അതീവ സുരക്ഷ പാലിച്ചാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ വ്യാജ ബോംബ് ഭീഷണിയാണെന്നാണ് വ്യക്തമാകുന്നത്. ബോംബ് ഭീഷണിയുടെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയും പൊലീസ് പങ്കുവച്ചു. 

ദില്ലി മേയർ തെരഞ്ഞെടുപ്പ്: കോടതിയിൽ ബിജെപിക്ക് വൻ തിരിച്ചടി; നാമനിർദേശം ചെയ്തവരെ മുൻനിർത്തിയുള്ള നീക്കം പാളി