സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു.
ദില്ലി: ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ആശുപത്രികളില്‍ പരിശോധന നടത്തുകയാണ്.
ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെ സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
