ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് പരിശോധന നടന്നത്. സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. 

ദില്ലി : ദില്ലി- പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഫോൺ കോൾ വഴി ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനത്തിൽ സിഐഎസ്എഫും ദില്ലി പൊലീസും പരിശോധന നടത്തി. ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് പരിശോധന നടന്നത്. സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. 

Scroll to load tweet…