Asianet News MalayalamAsianet News Malayalam

'അവന് ഇംഗ്ലീഷ് അറിയില്ല'; മയക്കുമരുന്ന് കേസില്‍പ്പെട്ടയാളെ കുറ്റവിമുക്തനാക്കി ബോംബെഹൈക്കോടതി

 2013 ലാണ് ആന്‍റി നര്‍കോട്ടിക് സെല്‍ 50 കാരനായ യുസുജു ഹിനഗട്ടയെ അറസ്റ്റ് ചെയ്തത്. 2016 ല്‍ പ്കത്യേക കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. 

Bombay high court acquitted Japanese man in a drugs case
Author
Goa, First Published Oct 4, 2019, 7:19 PM IST

പനാജി: കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന്‍ സ്വദേശിയ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ആന്‍റി നര്‍കോട്ടിക് സെല്‍ 50 കാരനായ യുസുജു ഹിനഗട്ടയെ അറസ്റ്റ് ചെയ്തത്. 2016 ല്‍ പ്കത്യേക കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. 

പൊലീസ് ഹിനഗട്ടയുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെതത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പരിശോധന നടത്തുന്നതിന് മുമ്പ്, തന്നെ പരിശോധിക്കുന്നത് മജിസ്ട്രേറ്റിന്‍റെയോ ഗസറ്റഡ് ഓഫീസറിന്‍റെയോ മുന്നില്‍ വച്ചായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം വ്യക്തിക്കുണ്ടെന്ന് പരിശോധിക്കപ്പെടുന്നയാളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഇത് പൊലീസ് പാലിച്ചില്ലെന്നാണ് ഹിനഗട്ട കോടതിയെ അറിയിച്ചത്. 

എന്നാല്‍ ഹനിഗട്ടയോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പക്ഷേ തനിക്ക് ജാപ്പനീസ് ഭാഷ മാത്രമേ വശമുള്ളുവെന്നും തന്‍റെ ഭാഷയില്‍ ഇക്കാര്യം ആരും പറഞ്ഞുതന്നിട്ടില്ലെന്നുമായിരുന്നു ഹിനഗട്ട കോടതിയില്‍ നടത്തിയ മറുവാദം. ഈ വാദം ശരിവച്ചാണ് ഹൈക്കോടതി ഹിനഗട്ടയെ കുറ്റവിമുക്തനാക്കിയത്. 

Follow Us:
Download App:
  • android
  • ios