Asianet News MalayalamAsianet News Malayalam

അയോധ്യാ പ്രതിഷ്ഠാ ദിനത്തിലെ പൊതുഅവധിയെ എതിർത്ത് ഹർജി; പ്രശസ്തിക്ക് വേണ്ടിയെന്ന് ബോംബെ ഹൈക്കോടതി, ഹർജി തള്ളി

ഹർജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി പറഞ്ഞു. നിയമ വിദ്യാർഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു

Bombay High Court Rejects Plea Challenging Maharashtra Govt's Declaration Of Public Holiday On ayodhya inauguration day apn
Author
First Published Jan 21, 2024, 1:49 PM IST

മുംബൈ: അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്ട്രാ സർക്കാർ തീരുമാനത്തിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളി. നാല് നിയമ വിദ്യാർഥികൾ നൽകിയ ഹ‍ർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി തള്ളിയത്. ഹർജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി പറഞ്ഞു. നിയമ വിദ്യാർഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്ക് പൊതു അവധി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നാണ് ഹ‍ർജിക്കാർ വാധിച്ചത്. മതപരമായ ആഘോഷങ്ങളല്ലാതെ ക്ഷേത്രം തുറക്കുന്നതിന് അവധി നൽകുന്നത് മതേതരത്വത്തിന് എതിരെന്നും വാദിച്ചു. എന്നാൽ 1968ലെ നോട്ടിഫിക്കേഷൻ പ്രകാരം സംസ്ഥാന സർക്കാരിനും അവധി നൽകാൻ അധികാരമുണ്ടെന്ന് എജി സർക്കാരിനായി വാദിച്ചു.  പ്രതിഷ്ഠാ ദിനത്തിലെ അവധി മതേതരത്വത്തെ ബാധിക്കില്ലെന്നും എജി ചൂണ്ടിക്കാട്ടി. 

ഇന്ത്യൻ യാത്രാവിമാനം അഫ്​ഗാനിസ്ഥാനിൽ തകർന്ന് വീണെന്ന് അഭ്യൂഹം, അല്ലെന്ന് സ്ഥിരീകരിച്ച് ഡിജിസിഎ

Latest Videos
Follow Us:
Download App:
  • android
  • ios