മുംബൈ: ആത്മഹത്യാപ്രേരണ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നല്കിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സർക്കാരിന്‍റെയും ആത്മഹത്യ ചെയ്ത ഇന്‍റീരിയർ ഡിസൈനർ അൻവയ് നായിക്കിന്‍റെ കുടുംബത്തെിന്‍റെയും വാദം കോടതി ഇന്ന് കേൾക്കും.

തല്‍ക്കാലം ജാമ്യം അനുവദിക്കണം എന്ന അർണബിന്‍റെ ആവശ്യത്തിൽ ഇന്ന് ഉത്തരവിറക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസിൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവില്ലാതെ പുനഃരന്വേഷണം പൊലീസ് തുടങ്ങിയത് നിയമവിരുദ്ധമെന്നാണ് അർണബിന്‍റെ അഭിഭാഷകർ വാദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള  അര്‍ണബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കൊവിഡ് കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുകയാണ്.