കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് പാർട്ടിക്ക് മറ്റൊരു തിരിച്ചടി. ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. 2019ലാണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത പുരസ്കാരം ഖേൽരത്ന തിരിച്ചു നൽകുമെന്നും വിജേന്ദർ പറഞ്ഞിരുന്നു.
Read More.... 'മോദിക്കൊപ്പം തന്നെ'; നടി സുമലത ബിജെപിയിലേക്ക്, കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും
സിംഗു അതിര്‍ത്തിയില്‍ നേരിട്ട് എത്തി വിജേന്ദർ സിംഗ് കർഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. വിജേന്ദറിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിൽ കോൺഗ്രസ് നേതൃത്വം ഞെട്ടലിലാണ്.
