ചെന്നൈ: അമ്മ മുടി വെട്ടാൻ നിർബന്ധിച്ചതിൽ മനംനൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനിവാസനാണ് മുടി വെട്ടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയത്.

ചെന്നൈയില്‍ സിനിമ മേഖലയിൽ ജോലി ചെയ്തു വരികയാണ് കുട്ടിയുടെ അമ്മ. പൊങ്കലിന്റെ അവധിക്ക് അമ്മയെ കാണാനത്തിയ കുട്ടിയെ മുടി വെട്ടാൻ നിർബന്ധിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മയാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Read Also: മാതാപിതാക്കളെ അധിക്ഷേപിച്ചു; റിക്ഷാക്കാരനെ കുത്തിക്കൊന്ന് മകൻ, അറസ്റ്റ്

മകനുമായി അമ്മ ബാർബർ ഷോപ്പിൽ പോയിരുന്നെന്നും കുട്ടിയോട് മുടിവെട്ടാൻ ആവശ്യപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.