Asianet News MalayalamAsianet News Malayalam

ത്രിവർണം തെലങ്കാന: ഭരണവിരുദ്ധ വികാരത്തിൽ വീണ് ബിആർഎസ്; മൂന്നാമൂഴം കിട്ടാതെ കെസിആർ

കെസിആറിന് മൂന്നാമൂഴം നൽകാതെ തെലങ്കാന. കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. 

BRS fell into anti-government sentiment sts
Author
First Published Dec 3, 2023, 10:46 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം തുടരുമ്പോൾ ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണ് ബിആർഎസ്. കെസിആറിന് മൂന്നാമൂഴം നൽകാതെ തെലങ്കാന. കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച്  തെലങ്കാനയിൽ കോൺ​ഗ്രസ് 61 സീറ്റിൽ മുന്നേറുമ്പോൾ ബിആർഎസ് 50 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് 4 ഉം മറ്റുള്ളവർക്കും 4 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. 

തെലങ്കാനയിൽ ഇത്തവണ ബിആർഎസ് ലക്ഷ്യമിടുന്നത് സെഞ്ച്വറിയെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംഎൽസിയുമായ കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പിന കുറിച്ച് ആശങ്കയില്ലെന്നും തെലങ്കാനയിലെ സ്ത്രീ വോട്ടര്‍മാര്‍ ബിആര്‍എസിനൊപ്പം നില്‍ക്കുമെന്നും ആയിരുന്നു കവിതയും ആത്മവിശ്വാസ പ്രകടനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios