Asianet News MalayalamAsianet News Malayalam

ബഫർ സോൺ കരട് വിഞ്ജാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും

Buffer Zone Supreme court assures relaxation in draft notification
Author
First Published Jan 11, 2023, 12:46 PM IST

ദില്ലി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുമുള്ളതാണ് ഹർജികൾ. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios