Asianet News MalayalamAsianet News Malayalam

പ‍ഞ്ചാബിൽ കോണ്‍ഗ്രസ് റാലിയില്‍ വെടിവെപ്പ്, ഒരാൾക്ക് പരിക്കേറ്റു 

പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

bullets fired before congress rally in amritsar punjab
Author
First Published May 18, 2024, 5:17 PM IST

ദില്ലി :  പ‍ഞ്ചാബിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് സംഭവം. വെടിവെപ്പ് നടത്തിയവർ രക്ഷപ്പെട്ടു. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നിൽ ആംആദ്മി പ്രവ‍ര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

നാടിനും നാട്ടുകാർക്കും ഒപ്പം നീങ്ങിയ ക്യാമറ; 'സുരേശനും സുമലതയും' ഒരു നാടിന്‍റെ സ്‍പന്ദനമായത് ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios