വിദ്യാർത്ഥികളുമായി സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടമായി റോഡരികിലെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. 

ചണ്ഡീഗഡ്: 45 വിദ്യാർത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾക്കും ബസ് ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ് സംഭവം. 

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ബസ് ഡ്രൈവർക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റെങ്കിലും ബാക്കിയുള്ള കുട്ടികൾ സുഖമായിരിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എല്ലാ സ്കൂൾ കുട്ടികളെയും രക്ഷപ്പെടുത്തി പഞ്ച്കുള സെക്ടർ-6 ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് തോട്ടിലേയ്ക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോട്ടിലേയ്ക്ക് മറിയുമ്പോൾ വിദ്യാർത്ഥികളിൽ ചില‍ർ ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

Scroll to load tweet…

READ MORE: എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല, പ്രതികരിച്ചുമില്ല; എന്തുകൊണ്ടെന്ന് വി ഡി സതീശൻ