വടക്കൻ ദില്ലിയിലെ ഷാം നാഥ് മാർഗിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

ദില്ലി: ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വടക്കൻ ദില്ലിയിലെ ഷാം നാഥ് മാർഗിന് സമീപത്ത് വച്ച് ഇന്നലെ രാവിലെയാണ് സംഭവം. ബസിനകത്ത് അപകട സമയത്ത് യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ഉടൻ തന്നെ എല്ലാവരെയും പുറത്തിറക്കി. അതിനാൽ ആളപായം ഒഴിവായി. മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നുമാണ് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.