ബസ് പശുക്കളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്ന് പ്രാഥമിക നി​ഗമനം

റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ പോലീസ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. 3 പോലീസുകാരുടെ നില ​ഗുരുതരമാണ്. മധ്യപ്രദേശ് പോലീസിലെ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസാണ് റായ്കോട്ട് ​ഗ്രാമത്തിൽ വച്ച് അപകടത്തിൽപെട്ടത്. പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നി​ഗമനം. ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്