ചെന്നൈ: ബെംഗളൂരിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു. എതി‍ർദിശയിൽ വന്ന ലോറിയുമായി കാരൂരിൽ വച്ച് മിനി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്നവർ ബെം​ഗളൂരുവിലെ നഴ്സിം​ഗ്, ഐടി വിദ്യാർത്ഥികളാണ്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ഇവരെല്ലാം കോട്ടയം സ്വദേശികളാണെന്നും മറ്റു വഴികളില്ലാത്തതിനാൽ മിനി ബസ് സംഘടിപ്പിച്ച് നാട്ടിലേക്ക് പോകുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

ഇവർക്കെല്ലാം ഇന്ന് കേരള അതി‍ർത്തി കിടക്കാനുള്ള പാസ് ലഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്.