ദില്ലി: പാ‍ർട്ടി സ്ഥാപക ദിനത്തിൽ, പൗരത്വ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി രാജ്യവ്യാപക റാലി സംഘടിപ്പിക്കും. ദില്ലിയിൽ സോണിയ ഗാന്ധിയും അസമിൽ രാഹുല്‍ ഗാന്ധിയും റാലിക്ക് നേതൃത്വം നൽകും.

കോൺഗ്രസ് സ്ഥാപകദിനമായ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത്  അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി പതാക ഉയർത്തും. മുതിർന്ന നേതാക്കളും പങ്കെടുക്കും. പിസിസി ആസ്ഥാനങ്ങളിലും  ചടങ്ങ് നടക്കും. പിസിസി അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ എന്ന മുദ്രാവാക്യവുമായി മാർച്ച് നടത്തും. തുടർന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളിൽ ഭരണഘടനയുടെ ആമുഖം വായിക്കും.