ദില്ലി: പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് 29 സി.എ.ജി റിപ്പോര്‍ട്ടുകളാണ് സഭയിൽ വെച്ചത്. റഫാൽ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ടും ഇതിലുണ്ട്. 

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കരാറിലെ പങ്കാളിയാണോ എന്നത് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരാനാണ് സാധ്യത. ഇത് ഉയര്‍ത്തി നേരത്തെ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.  

29 റിപ്പോര്‍ട്ടുകളിൽ അഞ്ചെണ്ണം ജമ്മുകശ്മീരിനെ സംബന്ധിക്കുന്നതും മൂന്നെണ്ണം പ്രതിരോധ മേഖലയെ കുറിച്ചുള്ളതുമാണ്. റെയിൽ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.