ഇത്തരം പ്രയോഗങ്ങൾ മോശമാണ്. എന്നാൽ മതവികാരം വ്രണപ്പെടുത്തുന്നതായി കണക്കാക്കാനാവി്ല്ല

ദില്ലി "പാകിസ്ഥാനി" എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രയോഗങ്ങള്‍ മോശമാണ്, എന്നാല്‍ നിയമപ്രകാരം മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പാക്കിസ്ഥാനി എന്നുവിളിച്ചതിന് കേസെടുത്തത് ശരിവച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാക്കിസ്ഥാനി എന്നുവിളിച്ചയാള്‍‌ക്കെതിരായ കേസാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ച് അസാധുവാക്കിയത്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates