സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. സ്വത്തുതര്‍ക്കമാണ് പര്‍വേസിനെ ക്രൂരമായ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.

മുംബൈ: ബോളിവുഡ് നടി ലൈലാ ഖാനെയും അഞ്ചംഗ കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. മുംബൈ സെഷൻസ് കോടതിയാണ് പര്‍വേസ് ടക്കിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. 

സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. സ്വത്തുതര്‍ക്കമാണ് പര്‍വേസിനെ ക്രൂരമായ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്. 

ലൈലാ ഖാൻ, അമ്മ സലീന, സഹോദരങ്ങളായ അസ്മിൻ, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സലീനയുടെ മൂന്നാം ഭര്‍ത്താവായിരുന്നു പര്‍വേസ്. 

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ആദ്യം പര്‍വേസ് സലീനയെയാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇവരുടെ മക്കളെയും ബന്ധുവിനെയും കൊല്ലുകയായിരുന്നു. 2011ലാണ് കൂട്ടക്കൊല നടന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണ് കുടുംബത്തിന്‍റെ ഒരു ഫാംഹൗസില്‍ നിന്ന് ഇവരുടെ അസ്ഥികൂടം കണ്ടെത്തുന്നത്. ഇതോടെയാണ് കൂട്ടക്കൊലയെ കുറിച്ച് പുറംലോകവും അറിയുന്നത്. 

ചിത്രത്തിന് കടപ്പാട്

Also Read:- കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; യുഎഇയിൽ രാവിലെ വരെ യെല്ലോ അലര്‍ട്ട്, താപനില കുറയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo