Asianet News MalayalamAsianet News Malayalam

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി, കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം

കാർ ഓടിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ലോറി ഡ്രൈവർക്കായി തെരെച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. 

car and lorry accident 7 death in a family thiruvannamalai chennai fvv
Author
First Published Oct 15, 2023, 2:30 PM IST

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

സൈനിക നടപടി കഴിയുമ്പോൾ ഗാസയുടെ നില, വിസ്തൃതി കുറയുമെന്ന് ഇസ്രയേൽ; അതിർത്തിയിൽ സംരക്ഷിതമേഖല തീർക്കും: മന്ത്രി

സതീശ് ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. അപകടത്തിന് പിന്നാലെ ലോറി ഡൈവർ ഇറങ്ങിയോടി. ലോറി ഡ്രൈവർക്കായി തെരെച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴുപേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ദാരിയൂഷ് മെർജൂയിയെയും ഭാര്യയെയും കുത്തികൊലപ്പെടുത്തി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios