മരിച്ചവരിൽ ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു

തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ. തമിഴ്നാട് സ്വദേശികളായ ചന്ദ്രശേഖർ (60), ചിത്ര (57), ഇളസശൻ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം