Asianet News MalayalamAsianet News Malayalam

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു, ലോക്ക് തുറക്കാനാകാതെ കുട്ടിയടക്കം 8 പേർ വെന്തുമരിച്ചു, ദാരുണം

ഭോജിപുരയ്ക്ക് സമീപം ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. പിന്നാലെ കാറിന് തീപിടിച്ചു. കാർ സെന്റർ ലോക്ക് ചെയ്തതിനാൽ  ഉള്ളിലുള്ളവർക്ക് രക്ഷപ്പെടാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Car Hits Truck in Uttarpradesh high way, Child Among 8 Burnt To Death prm
Author
First Published Dec 10, 2023, 8:47 AM IST

ലഖ്നൗ: ഉത്തർപ്രദേശിനെ ഞെട്ടിച്ച് വാഹനാപകടം. ബറേലിയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ വെന്തുമരിച്ചു. സെൻട്രൽ ലോക്ക് ചെയ്‌ത കാറിനുള്ളിൽ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു. നൈനിതാൾ ഹൈവേയിലാണ് അപകടം. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചു. അപകടത്തെത്തുടർന്ന് കാറിന് തീപിടിച്ചു. ഈ സമയം, അകത്തുള്ളവർ കാറിന്റെ ഡോറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടുത്തത്തില്‍ ട്രക്കും നശിച്ചു. 

കാർ എതിർ പാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയർ പൊലീസ് സൂപ്രണ്ട് സുശീൽ ചന്ദ്ര ഭാൻ ധൂലെ പറഞ്ഞു. ഭോജിപുരയ്ക്ക് സമീപം ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. പിന്നാലെ കാറിന് തീപിടിച്ചു. കാർ സെന്റർ ലോക്ക് ചെയ്തതിനാൽ  ഉള്ളിലുള്ളവർക്ക് രക്ഷപ്പെടാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം എല്ലാവരും ബഹേദിയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചു. തുടർന്ന് നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറി അടുത്ത പാതയിൽ കയറി.  ഈ സമയം, ബഹേരിയിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പൊലീസും അഗ്നിശമനസേനയുമെത്തി.  സംഭവത്തെത്തുടർന്ന് നൈനിറ്റാൾ ഹൈവേയുടെ ഒരുവരി പൂർണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിൻ ഉപയോഗിച്ച് കാറും ഡമ്പറും റോഡിൽ നിന്ന് നീക്കം ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios