Asianet News MalayalamAsianet News Malayalam

പ്രശസ്ത ഹൃദ്രോ​ഗ വിദ​ഗ്ധൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 6 മണിയോടെ വീട്ടുകാർ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Cardiologist dies in Gujarat after cardiac arrest prm
Author
First Published Jun 7, 2023, 12:19 PM IST

അഹമ്മദാബാദ്: ​ഗുജറാത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 41കാരനായ ​ഗൗരവ്, ജാംന​ഗറിലെ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റായിരുന്നു. തിങ്കളാഴ്ച പതിവുപോലെ രോഗികളെ പരിശോധിക്കുക.ും അന്ന് രാത്രി നഗരത്തിലെ പാലസ് റോഡിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 6 മണിയോടെ വീട്ടുകാർ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ജാംനഗറിൽ നിന്ന് മെഡിക്കൽ ബിരുദവും അഹമ്മദാബാദിൽ നിന്ന് കാർഡിയോളജിയിൽ സ്പെഷ്യലൈസേഷനും പൂർത്തിയാക്കിയ ജാം​ന​ഗറിലായിരുന്നു പ്രാക്ടീസ്. ഫേസ്ബുക്കിൽ 'ഹാൾട്ട് ഹാർട്ട് അറ്റാക്ക്' എന്ന കാമ്പെയിന്റെ ഭാ​ഗമായിരുന്നു ഇദ്ദേ​ഹം. 

ബാലസോർ ട്രെയിൻ ദുരന്തം; ഒടുവിൽ പ്രേമാനന്ദിനെ തേടി ആശുപത്രിയിൽ മാതാപിതാക്കളെത്തി

Follow Us:
Download App:
  • android
  • ios