വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അലിഗഢ്​ സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ വ്യക്തമാക്കി.

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനുമെതിരെ മോശം പദങ്ങളുപയോഗിച്ച്​ മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ കേസ്. അലിഗഢ്​ മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ്​ കേസെടുത്തിരിക്കുന്നത്.

ഇരുപത്തി അഞ്ചോളം വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അലിഗഢിൽ നടന്ന മനുഷ്യചങ്ങലക്കിടെ 25 മുതൽ 30 വിദ്യാർത്ഥികൾ യോ​ഗിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന്​ അലിഗഢ്​ സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അനിൽ സമാനിയ വ്യക്തമാക്കി.