ഹിന്ദി സംസാരിച്ചതിന് പത്ത് ഉത്തരേന്ത്യക്കാരെ തമിഴ്നാട്ടിൽ തൂക്കിക്കൊന്നു എന്നായിരുന്നു ഉത്തർ പ്രദേശിലെബിജെപി വക്താവ് പ്രശാന്ത് ഉംറാവു ട്വീറ്റ് ചെയ്തത്.
ചെന്നൈ:തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജവാർത്തയെ തുടർന്ന്അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിട്ടുപോകുന്നത് തുടരുന്നു. സംഭവത്തെക്കുറിച്ച്അന്വേഷിക്കാൻ ബിഹാറിൽ നിന്നുള്ള നാലംഗ ഉദ്യോഗസ്ഥ സംഘം ചെന്നൈയിലെത്തി. വിദ്വേഷം പരത്തിഎന്നാരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശിലെ ബിജെപി നേതാവടക്കം നാലുപേർക്കെതിരെയും തമിഴ്നാട്പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹിന്ദി സംസാരിച്ചതിന് പത്ത് ഉത്തരേന്ത്യക്കാരെ തമിഴ്നാട്ടിൽ തൂക്കിക്കൊന്നു എന്നായിരുന്നു ഉത്തർ പ്രദേശിലെബിജെപി വക്താവ് പ്രശാന്ത് ഉംറാവു ട്വീറ്റ് ചെയ്തത്. സ്റ്റാലിന്‍റെ എഴുപതാം പിറന്നാളോഘോഷ ചടങ്ങിൽതേജസ്വി യാദവിന് ഒപ്പമുള്ള ചിത്രം കൂടി ചേർത്തായിരുന്നു വിദ്വേഷ ട്വീറ്റ്. ആകെ നാലുപേർക്കെതിരെയാണ്ഇതുവരെ കേസെടുത്തിട്ടുള്ളത്. വളരെ മുമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലും കോയമ്പത്തൂരിൽ തമിഴ്തൊഴിലാളികൾ തമ്മിലും നടന്ന സംഘർഷങ്ങളുടെ മൊബൈൽ ദൃശ്യങ്ങൾ, ട്രെയിനപകടത്തിൽ മരിച്ച യുവാവിന്‍റെ ദൃശ്യം എന്നിവയും തമിഴ്നാട്ടിൽ ബിഹാർ സ്വദേശികൾക്ക് എതിരായി നടന്ന ആക്രമണം എന്നപേരിൽ വ്യാപകമായി പ്രചരിപ്പിച്ചു. പരിഭ്രാന്തരായ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ജന്മനാടുകളിലേക്ക്മടങ്ങുന്നത് തുടരുകയാണ്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചുവെന്നും ഇതരസംസ്ഥാനക്കാർ തമിഴ്നാട്ടിൽ സുരക്ഷിതരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതികരിച്ചു. നാലംഗ ഉദ്യോഗസ്ഥ സംഘത്തെ തമിഴ്നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വടക്കേ ഇന്ത്യക്കാർക്കെതിരെ ഡിഎംകെ നേതാക്കൾ വിദ്വേഷം പ്രചരിപ്പിക്കുകയാണ് എന്ന പ്രസ്താവനയ്ക്കെതിരെ ബിജെപി തമിഴ്നാട്അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെയും പൊലീസ് കേസെടുത്തു. ഡിഎംകെ നേതാക്കളുടെ പ്രസ്താവനങ്ങൾ ഉദ്ധരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും തന്‍റേടമുണ്ടെങ്കിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും അണ്ണാമലൈ പ്രതികരിച്ചു. ഇതിനെല്ലാമിടയിലും വ്യാജപ്രചാരണം വിശ്വസിച്ച് ബിഹാറുകാർ മാത്രമല്ല, ഇതര വടക്കേ ഇന്ത്യൻസം
