മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ തീർത്ഥാടക‍ർ സഞ്ചരിച്ച ബസ് വിഎച്ച്‌പി പ്രവർത്തകർ ആക്രമിച്ചതിനെ അപലപിച്ച് സിബിസിഐ

ദില്ലി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ വിഭാ​ഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികൾക്കും സഭാ നേതാക്കൻമാർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാന സർക്കാർ ദേശ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണം. പ്രാർത്ഥന ചടങ്ങുകൾക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നി‌ർബന്ധിത മതപരിവർത്തനമാരോപിച്ച് കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player