ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ധീരജ് കുമാർ സിംഗിന്റെ ദില്ലിയിൽ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.