അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ. ജയ് അൻമോൽ അനിൽ അംബാനിക്കെതിരെയാണ് കേസ്. അംബാനിയുടെ കമ്പനിയായ റിലയൻസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി
ദില്ലി: അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ. ജയ് അൻമോൽ അനിൽ അംബാനിക്കെതിരെയാണ് കേസ്. അംബാനിയുടെ കമ്പനിയായ റിലയൻസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. കമ്പനിയെയും കമ്പനി സിഇഒയെയും സർക്കാർ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. തട്ടിപ്പിലൂടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. അനിൽ അംബാനിക്കെതിരായ കേസിൽ ഇഡിയും നേരത്തെ നടപടികൾ കടുപ്പിച്ചിരുന്നു.


