Asianet News MalayalamAsianet News Malayalam

വ്യാജ തോക്ക് ലൈസൻസ്; മൂന്ന് സംസ്ഥാനങ്ങളില്‍ 40 ഇടത്ത് സിബിഐ റെയ്ഡ്

ജമ്മുകശ്മീർ ലഫ്. ഗവർണറുടെ മുൻ ഉപദേശകൻ ബസീർ അഹമ്മദ് ഖാൻ്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. രണ്ടരലക്ഷം വ്യാജ ലൈൻസസ് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

CBI raid on three state fake gun license
Author
Delhi, First Published Oct 12, 2021, 12:16 PM IST

ദില്ലി: വ്യാജ തോക്ക് ലൈസൻസ് (fake gun license) കേസില്‍ മൂന്ന് സംസ്ഥാനങ്ങളിലെ 40 ഇടത്ത് സിബിഐ (CBI) റെയ്ഡ്. ദില്ലി, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജമ്മുകശ്മീർ ലഫ്. ഗവർണറുടെ മുൻ ഉപദേശകൻ ബസീർ അഹമ്മദ് ഖാൻ്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. രണ്ടരലക്ഷം വ്യാജ ലൈൻസസ് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

അതേസമയം വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ദില്ലിയിൽ പാക് ഭീകരൻ പിടിയിലായി. എകെ 47 തോക്കും ഗ്രനേഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‍നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്മീരിൽ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 
 

Follow Us:
Download App:
  • android
  • ios