ബെംഗളൂരു: കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന. 

ഇന്ന് രാവിലെയാണ് ബെം​ഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിൻ്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്. 

ക‍ർണാടകയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷിൻ്റെ വീട്ടിലും ഇതേ സമയം സിബിഐ റെയ്ഡ് തുടരുകയാണ്.