കേസിലെ സാക്ഷിയെന്ന നിലക്കാണ് ഹാജരാകാന്‍ മാലിക്കിനോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. 

ദില്ലി: റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്കിന്‍റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലക്കാണ് ഹാജരാകാന്‍ മല്ലിക്കിനോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഗവർണ്ണറായിരിക്കേ 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാർ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മല്ലിക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മല്ലിക്കിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്.

സത്യപാൽ മല്ലിക് പൊലീസ് സ്റ്റേഷനിൽ; കസ്റ്റഡിയിലെടുത്തതെന്ന് കർഷക നേതാക്കൾ, സ്വമേധയാ എത്തിയതെന്ന് പൊലീസ്