ബംഗ്ലൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയും നടിയുമായ രാധിക കുമാരസ്വാമിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി നോട്ടീസ്. തട്ടിപ്പ് കേസിൽ ഈയിടെ പിടിയിലായ യുവരാജ് എന്നയാളുമായി 75 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് രാധിക നടത്തിയിട്ടുണ്ടെന്ന് സിസിബി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് 
ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി ആവശ്യപ്പെട്ടത്. നാളെ രാവിലെ ഹാജരാകാനാണ് നോട്ടീസ്.