ദില്ലി: ഡ‍ിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ലാത്തിയുമായി ഓടിക്കയരി വരുന്ന പൊലീസ്  പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ തല്ലുകയും, പുസ്കങ്ങളും മറ്റും വലിച്ചെറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളെയും പൊലീസ് ക്രൂരമായി തല്ലുന്നതായി കാണാം

ജാമിയയിലെ പഴയ റീഡിംഗ് ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓ‍‌‌‌ർഡിനേഷൻ കമ്മിറ്റിയെന്ന ട്വിറ്റർ ഹാൻഡിൽ വഴി പുറത്ത് വിട്ടിരിക്കുന്നത്. ഹെൽമറ്റും സംരക്ഷണ കവചവും ധരിച്ച പൊലീസുകാർ ലൈബ്രറിയിലേക്ക് ഇരച്ചുകയറി വിദ്യാർത്ഥികളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മർദ്ദിക്കുന്നത് വ്യക്തമായി കാണാം.

അക്രമണത്തിന്‍റെ അടുത്ത ദിവസം അവിടെയെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം തയ്യാറാക്കിയ റിപ്പോർട്ട് കാണാം: 

പഠിച്ചുകൊണ്ടിരുന്നവരെ ഓടിച്ചിട്ടു തല്ലി, കണ്ണില്‍കണ്ടതെല്ലാം തകര്‍ത്തു; ജാമിയയിലെ ലൈബ്രറിയിലെ ദൃശ്യം

 

കൂടുതൽ വായനയ്ക്ക്: 'ഭയന്നുപോയി, വെടിവച്ചുകൊല്ലുമെന്ന് തന്നെ കരുതി'; ജാമിയ ലൈബ്രറിയിലെ നടുക്കുന്ന അനുഭവം പങ്കുവച്ച് വിദ്യാർത്ഥി...