2022 ഏപ്രിലിലാണ് ജനറൽ പാണ്ഡെ 29ാം സൈനിക മേധാവിയായി ചുമതലയേറ്റത്. 

ദില്ലി: കരസേനാ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി കേന്ദ്രം. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന പാണ്ഡെയുടെ കാലാവധി ഒരു മാസത്തേക്കാണ് നീട്ടിയത്. മെയ് 26-ന് ചേർന്ന കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. 2022 ഏപ്രിലിലാണ് ജനറൽ പാണ്ഡെ 29ാം സൈനിക മേധാവിയായി ചുമതലയേറ്റത്. അതിനുമുമ്പ് അദ്ദേഹം ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി സേവനമനുഷ്ഠിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പും കരസേനയിലെ അഡ്മിനിട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്താണ് തീരുമാനം എന്നാണ് വിവരം. 

YouTube video player