നൈപുണ്യ വികസന പദ്ധതികൾ അറിയിക്കാൻ വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി കേന്ദ്ര സർക്കാർ. പിന്നോക്ക വിഭാഗങ്ങൾക്കടക്കം നൈപുണ്യ വികസന പദ്ധതികൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ദില്ലി: നൈപുണ്യ വികസന പദ്ധതികൾ അറിയിക്കാൻ വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി കേന്ദ്ര സർക്കാർ. പിന്നോക്ക വിഭാഗങ്ങൾക്കടക്കം നൈപുണ്യ വികസന പദ്ധതികൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പിഎം ദക്ഷ് (PM-DAKSH)എന്ന പേരിൽ പോർട്ടലും മൊബൈൽ ആപ്പുമാണ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാറാണ് ശനിയാഴ്ച പുതിയ സംവിധാനം അവതരിപ്പിച്ചത്. 

യുവാക്കളെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി, പിന്നോക്ക നൈപുണ്യ വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. നൈപുണ്യ വികസന പരിശീലന പരിപാടികളിൽ ഹ്രസ്വ-ദീർഘ കാല പരിശീലനൾങ്ങൾക്കൊപ്പം സംരഭകത്വ വികസന പദ്ധതികളും ലഭ്യമാക്കും. സർക്കാർ പരിശീലന സ്ഥാപനങ്ങളും സ്കിൽ കൌൺസിലുകളും സർക്കാർ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona