ബീഹാർ: ബീഹാറിലെ കൊവിഡ് സ്ഥിതി ​ഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബീഹാറിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥിതി​ഗതികൾ കൈകാര്യം ചെയ്യാനും ആരോ​ഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ഒരു പ്രത്യേക സംഘത്തെ നിയോ​ഗിക്കുന്നു. ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ആരോ​ഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാൾ, എൻസിഡിസി ഡയറക്ടർ ഡോ. എസ്കെ സിം​ഗ്, എയിംസ് പ്രൊഫസർ ഡോ. നീരജ് നിശ്ചൽ എന്നിവരാണ് ഈ പ്രത്യേക സംഘത്തിലുള്ളത്. എത്രയും പെട്ടെന്ന് സംഘം ഇവിടെയെത്തുകയും സംസ്ഥാനത്തെ ആരോ​ഗ്യ വകുപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിലവിലെ സ്ഥിതി​ഗതികൾ വിലയരുത്തി ആവശ്യമായ പിന്തുണയും മാർ​ഗ നിർദേശങ്ങളും നൽകുകയും ചെയ്യും. ആരോ​ഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.