ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇവിടുത്തെ നിയമം അനുസരിച്ചേ മതിയാകൂവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പാർലമെൻ്റിലാണ് രവിശങ്കർ പ്രസാദ് ഈ പ്രസ്താവന നടത്തിയത്. 

ദില്ലി: കർഷക സമരത്തിന് പിന്നാലെയുണ്ടായ തർക്കത്തിന് പിറകേ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊരു നിലപാടുമായി പ്രവർത്തിക്കുക എന്ന കമ്പനികളുടെ നയം സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇവിടുത്തെ നിയമം അനുസരിച്ചേ മതിയാകൂവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പാർലമെൻ്റിലാണ് രവിശങ്കർ പ്രസാദ് ഈ പ്രസ്താവന നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred