ദില്ലി: അതിഥി തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങുന്നത് വേഗത്തിലാക്കാന്‍ കൂടുതല്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍  റെയില്‍വേ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
അതിഥി തൊഴിലാളികള്‍ റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും സ്വദേശത്തേക്ക് മടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ നടത്തുന്ന ശ്രമിക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും ഉപയോഗപ്പെടുത്തുന്നതിന് അവരെ പ്രേരിപ്പിക്കണം. മടക്കയാത്രക്കുള്ള സൗകര്യം ലഭിക്കുന്നതുവരെ അതിഥി തൊഴിലാളികളെ സമീപത്തുള്ള ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ യാത്രയ്ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സഹായങ്ങള്‍ ഞായറാഴ്ച ക്യാബിനറ്റ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.

കാസർകോടിന് വീണ്ടും കൊവിഡ് പരീക്ഷണം: ഇന്ന് രോഗം സ്ഥിരീകരിച്ചത് നാല് പേർക്ക്

വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകർന്നത് മുത്തച്ഛനിൽ നിന്ന്

കൊവിഡിൻ്റെ പേരിൽ തൊഴിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന സംസ്ഥാനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി