Asianet News MalayalamAsianet News Malayalam

ദീപിക പദുകോൺ അഭിനയിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചു

ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചത്

central government withdrawn advertisement starring Deepika Padukone
Author
Delhi, First Published Jan 11, 2020, 9:13 AM IST

ദില്ലി: ദീപിക പദുകോൺ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചു. ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചത്. ദീപിക പദുകോണിന്‍റെ ജെഎൻയു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. 

തുടര്‍ന്ന് വായിക്കാം: ജെഎൻയു സമരത്തിന് പിന്തുണ അ‍ര്‍പ്പിച്ച് ദീപിക പദുകോൺ; സമരവേദിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു...

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്കില്‍ ഡെവലപ്മെന്‍റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും.ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം 'പരിശോധിക്കുക'യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം. 

തുടര്‍ന്ന് വായിക്കാം: 'അവരുടെ രാഷ്ട്രീയ ബന്ധമെന്താണെന്ന് എനിക്കറിയണം'; ദീപികക്കെതിരെ സ്മൃതി ഇറാനി...

 

Follow Us:
Download App:
  • android
  • ios