ദില്ലി: ക്രമസമാധാന പാലനത്തിനായി കാശ്‌മീർ താഴ്‌വരയിലേക്ക് 10000 സൈനികരെ കേന്ദ്രം അയച്ചു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 100 കമ്പനി സൈനികരെ ഇവിടെ നിയോഗിക്കാൻ ഉത്തരവിട്ടത്.

കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിൽ 65 ബറ്റാലിയൻ സിആർപിഎഫും 20 ബറ്റാലിയൻ വരുന്ന മറ്റ് സേനാ വിഭാഗങ്ങളുമാണ് അവിടെയുള്ളത്.

ആയിരം പേരാണ് ഒരു ബറ്റാലിയനിൽ ഉണ്ടാവുക. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇപ്പോൾ നിയോഗിക്കപ്പെട്ടിരിക്കുന്ന സേനാംഗങ്ങൾ സുരക്ഷാ ചുമതല വഹിക്കും.