ദില്ലി: പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ സത്യപ്രതിജ്ഞക്കിടെ ലോക്സഭയിൽ ബഹളം. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്‍റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സഭയിൽ ബഹളമായത്. ശരിയായ പേര് പറഞ്ഞ് മാത്രമെ സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് പറഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിൽ ബഹളം വച്ചത്. തെരഞ്ഞെടുപ്പ് രേഖയിൽ പ്രഗ്യാ സിങ് പറഞ്ഞ പേര് ഇതല്ലെന്നും ആ പേരിൽ മാത്രമെ സത്യപ്രതിജ്ഞ അനുവദിക്കാനാകൂ എന്നും പറഞ്ഞാണ് കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിര ബഹളം വച്ചത്. 

എന്നാലിത് തന്‍റെ യദാര്‍ത്ഥ പേരാണെന്നായിരുന്നു പ്രഗ്യാ സിങിന്‍റെ വാദം. 

പേര് പറയണമെങ്കിൽ ഗുരുവിന്‍റെ പേരല്ല മറിച്ച് അച്ഛന്‍റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്സഭാ ഉദ്യോഗസ്ഥര്‍ പ്രഗ്യാ സിങിനെ അറിയിച്ചു. ബഹളം കനത്തതോടെ  പ്രൊടെം സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പരിശോധിക്കുകയും ചെയ്തു. 

Image result for pragya thakur parliament

ഒടുവിൽ രണ്ട് വട്ടം തടസപ്പെട്ട സത്യ വാചകം മൂന്നാം തവണയാണ് പ്രഗ്യാ പൂര്‍ത്തിയാക്കിയത്