നവംബർ അഞ്ചിന് ചീറ്റകളെ തുറന്നിവിട്ടയുടനെ ഒരുമാനിനെ വേട്ടയാടാൻ ശ്രമിച്ചു. എന്നാൽ, ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ ഇവർ വിജയിച്ചു.

ഭോപ്പാൽ: നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികൾ ഇന്ത്യൻ മണ്ണിൽ ആദ്യമായി വേട്ടയാടി ഇരയെ കണ്ടെത്തി. പ്രത്യേക ക്വാറന്റൈന് ശേഷം രണ്ട് ആൺ ചീറ്റകളെ സംരക്ഷിത മേഖലയിൽ തുറന്നുവിട്ട് 24 മണിക്കൂറിനുള്ളിലാണ് പുള്ളിമാനിനെ വേട്ടയാടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിവരം ട്വിറ്ററിൽ പങ്കുവെച്ചു. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് എട്ട് ചീറ്റകളെ എത്തിച്ചത്. ഇന്ത്യയിലെത്തിച്ച് 51 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. നവംബർ അഞ്ചിനാണ് ഫ്രെഡി, എൽട്ടൺ എന്ന് പേരുള്ള രണ്ട് ആൺകടുവകളെ പാർക്കിൽ തുറന്നുവിട്ടത്. പുള്ളിമാനിനെയാണ് ചീറ്റകൾ വേട്ടയായിടയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിയതിന്റെ അടയാളമാണ് വേട്ടയാടൽ എന്നാണ് വിദ​ഗ്ധർ പറയുന്നത്.

ചീറ്റകൾ വേട്ടയാടിയ പുള്ളിമാനുകൾ ആഫ്രിക്കയിൽ ഇല്ലാത്ത വർ​ഗമാണ്. ആദ്യമായാണ് ചീറ്റകൾ ഇത്തരം പുള്ളിമാനുകളെ കാണുന്നതെന്നും അധികൃതർ പറഞ്ഞു. ചീറ്റകൾ അധിവസിക്കുന്ന പ്രത്യേക ഇടത്ത് ഇരകളായ മൃ​ഗങ്ങളെയും തുറന്നുവിടുകയായിരുന്നു. നവംബർ അഞ്ചിന് ചീറ്റകളെ തുറന്നിവിട്ടയുടനെ ഒരുമാനിനെ വേട്ടയാടാൻ ശ്രമിച്ചു. എന്നാൽ, ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ ഇവർ വിജയിച്ചു. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങി എന്നതിന്റെ തെളിവാണ് വേട്ടയാടൽ- മധ്യപ്രദേശ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജെ.എസ്. ചൗഹാൻ പറഞ്ഞു. സെപ്റ്റബംർ 17നാണ് നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ കുനോ ദേശീയ പാർക്കിൽ എത്തിച്ചത്.

Scroll to load tweet…

ഒരുമാസത്തെ ക്വാറന്റൈന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. ക്വാറന്റൈൻ കാലയളവിൽ പോത്തിറച്ചിയായിരുന്നു ഭക്ഷണമായി നൽകിയത്. അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് കൊണ്ടുവന്നത്. ഇതിൽ ആശ എന്ന പെൺചീറ്റ ​ഗർഭിണിയായിരുന്നെങ്കിലും അലസി. വരും ദിവസങ്ങളിൽ സാഹചര്യങ്ങൾ പരിശോധിച്ച് മറ്റ് ചീറ്റകളെയും തുറന്നുവിടും.\

'ആശ'യുടെ ​ഗർഭമലസി; പുതിയ കുഞ്ഞുങ്ങൾക്കായി ഇനിയും കാത്തിരിക്കണം