കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുതുടങ്ങി. 06126 മം​ഗളൂരു സെൻട്രൽ- ചെന്നൈ എ​ഗ്മോർ. 06125 ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ ട്രെയിനുകളാണ് ദക്ഷിണറെയിൽവേ ബുധനാഴ്ച പ്രഖ്യാപിച്ചത്.

ചെന്നൈ: കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുതുടങ്ങി. 06126 മം​ഗളൂരു സെൻട്രൽ- ചെന്നൈ എ​ഗ്മോർ. 06125 ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ ട്രെയിനുകളാണ് ദക്ഷിണറെയിൽവേ ബുധനാഴ്ച പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

06126 മം​ഗ​ളൂരു സെൻട്രൽ- ചെന്നൈ എ​ഗ്മോർ സ്പെഷ്യൽ ട്രെയിൻ ജൂലായ് 13 മുതൽ ഓ​ഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും സർവീസ് നടത്തും. തിങ്കളാഴ്ചകളിൽ വൈകിട്ട് നാലുമണിക്ക് മം​ഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10.55-ന് ചെന്നെെ എ​ഗ്മോറിൽ എത്തിച്ചേരും.

06125 ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ജൂലായ് 14 മുതൽ സെപ്റ്റംബർ ഒന്നാം തീയതി വരെ എല്ലാ ചൊവ്വാഴ്ചകളിലും സർവീസ് നടത്തും. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ എ​ഗ്മോറിൽനിന്ന് യാത്രതിരിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8.40-ന് മം​ഗളൂരു സെൻട്രലിൽ എത്തും.

2 എസി ടൂ ടയർ, 8 എസി ത്രീ ടയർ, 6 സ്ലീപ്പർ, 4 സെക്കൻഡ് ക്ലാസ് ജനറൽ, 1 സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് രണ്ട് ട്രെയിനുകളും സർവീസ് നടത്തുക.

സ്റ്റോപ്പുകൾ- കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട, കാട്പാഡി, ആരക്കോണം.

Scroll to load tweet…