അപരിചതർ വന്നുപോകുന്നു, അർധരാത്രിയിൽ ഉച്ചത്തിൽ പാട്ട്; പൊലീസ് എത്തിയപ്പോൾ കണ്ടെത്തിയത് വൈഫ് സ്വാപിങ് സംഘത്തെ
ഇവരുടെ താവളങ്ങളിൽ നിന്ന് 30-40 പ്രായമുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വലിയ തുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയിൽ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു.

ചെന്നൈ: ചെന്നൈയിൽ പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭാര്യമാരെ കൈമാറ്റം (വൈഫ് സ്വാപിങ്) ചെയ്ത് പാർട്ടി നടത്തുന്ന സംഘത്തെയാണ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടുവർഷമായി ചെന്നൈ, കൊയമ്പത്തൂർ, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളിൽ പാർട്ടി നടത്തിയിരുന്ന എട്ടുപേരാണ് അറസ്റ്റിലായത്. സെന്തിൽകുമാർ, കുമാർ, ചന്ദ്രമോഹൻ, ശങ്കർ, വേൽരാജ്, പേരരസൻ, സെൽവൻ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇവർ ലക്ഷ്യമിടുന്നത്.
ചില സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവർ ചെയ്തിരുന്നത്. സോഷ്യൽമീഡിയയിൽ പരസ്യം ചെയ്തായിരുന്നു ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 13000 മുതൽ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
Read More.... ഹോട്ടലില്‍ റെയ്ഡ്, സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ ആളെ കണ്ട് അമ്പരന്ന് പൊലീസ്, നാല് സ്ത്രീകളെ രക്ഷിച്ചു
ഇവരുടെ താവളങ്ങളിൽ നിന്ന് 30-40 പ്രായമുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വലിയ തുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയിൽ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു. സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു. നിരന്തരം അപരിചിതർ വന്നുപോകുകയും രാത്രിയിൽ ഉച്ചത്തിലുള്ള പാട്ടുകേൾക്കുകയും ചെയ്തതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.