Asianet News MalayalamAsianet News Malayalam

ചെന്നൈ എസ്ബിഐ സിഡിഎം കവർച്ച; രണ്ട് പേർ അറസ്റ്റിൽ; സംഘമെത്തിയത് ഫരീദാബാദിൽ നിന്ന്

ഇവരുടെ പക്കൽ നിന്ന് 5 ലക്ഷം രൂപ കണ്ടെടുത്തു.അഞ്ച് സംഘങ്ങളായാണ് ഇവർ ചെന്നൈയിൽ എത്തിയത്. മറ്റുള്ളവർക്കായി ഫരീദാബാദിൽ അന്വേഷണ സംഘം തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

chennai sbi cdm robbery two arrested  group came from faridabad
Author
Chennai, First Published Jun 24, 2021, 10:49 AM IST

ചെന്നൈ: എസ്ബിഐ സിഡിഎമ്മുകളിൽ നിന്ന് വൻതുക കൊള്ളയടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.  ഹരിയാനയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കവർച്ചാ സംഘം എത്തിയത് ഫരീദാബാദിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു.

അമീർ ആർഷ്, മുഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 5 ലക്ഷം രൂപ കണ്ടെടുത്തു.അഞ്ച് സംഘങ്ങളായാണ് ഇവർ ചെന്നൈയിൽ എത്തിയത്. മറ്റുള്ളവർക്കായി ഫരീദാബാദിൽ അന്വേഷണ സംഘം തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

മൂന്ന് ദിവസത്തിനിടെ 62 ലക്ഷം രൂപയാണ് കവര്‍ന്നത്. മെഷീനിലെ സെന്‍സറില്‍ കൃത്രിമം കാണിച്ചാണ് കവര്‍ച്ച നടത്തിയത്. ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് 21 സിഡിഎം കൗണ്ടറുകളില്‍ നിന്ന് പണം കവര്‍ന്ന്.  നിക്ഷേപിക്കുന്നതിനും  പിന്‍വലിക്കുന്നതിനും സൗകര്യമുള്ള സിഡിഎമ്മുകളുടെ പ്രവർത്തനം പ്രത്യേക തരത്തില്‍ തടസ്സപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മെഷീനിൽ നിന്നു പണം വരുന്ന സ്ഥലത്തെ സെൻസറിൽ കൃത്രിമം നടത്തിയാണ്  പണം തട്ടിയത്. പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ അമര്‍ത്തിയ ശേഷം, മെഷീനിലെ ഡിസ്പെന്‍സറിലേക്ക് പണം എത്തുന്നതിനിടെ സെന്‍സറിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തി, ഡിസ്പെന്‍സറില്‍ നിന്ന് പണം എടുത്ത ശേഷം സെന്‍സറിന്‍റെ തടസ്സം നീക്കും, ഇതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്കിനെ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്.ഇങ്ങനെ പണം പുറത്തേക്ക് വരുന്ന ഇരുപത് സെക്കന്‍റ് സമയം സെന്‍സറിനെ നിശ്ചലമാക്കി പല സമയങ്ങളിലായി ലക്ഷങ്ങള്‍ കവര്‍ന്നു. 

ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്കിന്‍റെ പണമാണ് കവര്‍ന്നതെന്നും എസ്ബിഐ വിശദീകരിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സിഡിഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം മരവിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios