മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ്.

മംഗളൂരു: യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ സിന്ധുജ പിന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ സിന്ധുജയെ കണ്ടെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കട്ടിലിന്റെ സമീപത്തായി സിറിഞ്ച്, ചില മരുന്നുകള്‍, കത്തി കണ്ടെത്തിയെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി സോമെ ഗൗഢ മാധ്യമങ്ങളോട് പറഞ്ഞു. 

അടുത്ത ജനുവരി രണ്ടിനാണ് സിന്ധുജയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. 


ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കൊച്ചിയില്‍ കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയും നഴ്‌സുമായിരുന്നു കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയില്‍ വന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം മൂന്നുപേരെ ഉടന്‍ നാട്ടുകാര്‍ രക്ഷപെടുത്തി. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്രയെന്ന് പൊലീസ് പറയുന്നു. 

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

YouTube video player