Asianet News MalayalamAsianet News Malayalam

മോദി പുടിനായി മാറി, കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചു, ഇത് പ്രവർത്തനത്തെ ബാധിച്ചുവെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി  നടത്തുന്നത്.മോദിയുടെ ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാവണം.

chennithala allege modi trying to finish congress by freezing acounts
Author
First Published Mar 22, 2024, 9:42 AM IST

കോഴിക്കോട്: പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസിന്‍റെ  അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. എങ്ങിനെ തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി അടിച്ചമർത്തൽ നയം സ്വീകരിക്കുകയാണ്. കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പ്രവർത്തനത്തെ ബാധിച്ചു. കോൺഗ്രസിന് ഒരു ലവൽ പ്ലേ ഗ്രൗണ്ട് ഇല്ല.  മോദി ഇനി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മോദി പുടിനായി മാറി. മോദിയുടെ ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ആസൂത്രിത നീക്കം നടത്തുന്നുവെന്ന് സോണിയ ഗാന്ധി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ കൊണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍  പോലും നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം എഐസിസി ആസ്ഥാനത്ത് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പ്  ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. പാര്‍ട്ടിക്ക് കിട്ടിയ നൂറ്റി തൊണ്ണൂറ്റി ഒന്‍പത് കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി  210 കോടി രൂപ പിഴ ചുമത്തി. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന വിശദീകരണം അവഗണിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.  2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്ന് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ   അറിയിക്കുകയും ചെയ്തു. അക്കൗണ്ടുകള്‍ മരവിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലും പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി

Follow Us:
Download App:
  • android
  • ios