Asianet News MalayalamAsianet News Malayalam

'ജനങ്ങളുടെ ജീവനുവേണ്ടി എന്തുനടപടിയും സ്വീകരിക്കും'; വാക്സീന്‍ ചെലവ് വഹിക്കുമെന്ന് ഛത്തീസ്​ഗഢ് സര്‍ക്കാര്‍

പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കുന്നതിന്‍റെ ചെലവ്  പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്

Chhattisgarh government will take all the expense for vaccine
Author
Delhi, First Published Apr 21, 2021, 4:27 PM IST

റായ്പൂര്‍: ഛത്തിസ്ഗഢില്‍ വാക്സീന്‍ നൽകുന്നതിന്‍റെ പൂർണ്ണ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കുന്നതിന്‍റെ ചിലവ്  പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എന്ത് നടപടിയും സ്വീകരിക്കും. ആവശ്യത്തിന് വാക്സീന്‍ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതേസമയം കൊവിഡ് വ്യാപനം അതിതീവ്രമായതോടെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് എത്തി. 24 മണിക്കൂറിനിടെ 2,95, 041 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചപ്പോള്‍ ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടമാത്തെ വലിയ പ്രതിദിന കണക്കായി. കഴിഞ്ഞ ജനുവരി എട്ടിന് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത 3,75,70 ആണ് ഇതുവരെ രേഖപ്പെടുത്തിയതില്‍  ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്. രോഗവ്യാപനം ഈ വിധമെങ്കില്‍ നാളെ രാജ്യത്തെ പ്രതിദിന കണക്ക് റെക്കോര്‍ഡിലെത്തും. 

നൂറില്‍ പത്തൊന്‍പത് എന്നവിധമാണ്  ഇപ്പോള്‍ രാജ്യത്ത് രോഗം പടരുന്നത്.  ഇതാദ്യമായി  പ്രതിദിന മരണസംഖ്യ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരം പിന്നിട്ടു. ഓക്സിജന്‍ ക്ഷാമമടക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 2023 പേര്‍ മരിച്ചത്.  ഓക്സിജന്‍ കയറ്റുമതിയില്‍ ഉണ്ടായ വലിയ  വര്‍ധനവാണ് ലോകത്തിലെ തന്നെ പ്രമുഖ ഉത്പാദകരായിട്ടും ഇന്ത്യയില്‍ ഇത്രത്തോളം ക്ഷാമമുണ്ടാകാന്‍ കാരണമാകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios