Asianet News MalayalamAsianet News Malayalam

'ബിജെപി നൽകുന്നത്​ വ്യാജ വാഗ്​ദാനങ്ങൾ; സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല': ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി

ദില്ലിയിൽ അഞ്ചു വർഷം കൊണ്ട്​ അരവിന്ദ്​ കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങൾ ഛത്തീസ്​ഗഡിലെ കോൺഗ്രസ്​ സർക്കാർ ഒരു വർഷം കൊണ്ട്​ പൂർത്തിയാക്കിയതാണെന്നും ബാഘേൽ പറഞ്ഞു. 
 

chhattisgarh minister says bjp made all fake promises
Author
Delhi, First Published Feb 6, 2020, 9:40 PM IST

ദില്ലി: വ്യാജ വാഗ്​ദാനങ്ങൾ നൽകി ബി​ജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്ന്​ ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേൽ. തൊഴിലില്ലായ്മയോ കർഷക പ്രതിസന്ധിയോ പരിഹരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ  കുറിച്ചാണ് അവർ എപ്പോഴും സംസാരിക്കുന്നതെന്നും ബാഘേൽ കുറ്റപ്പെടുത്തി. ദില്ലിയിലെ തെരഞ്ഞെടുപ്പ്​ പ്രചരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രാജ്യത്ത് സാധാരണക്കാർക്ക് പ്രയോജനം ലഭിച്ചിട്ടില്ല. കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്, യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല, പണപ്പെരുപ്പം എക്കാലത്തെക്കാളും ഉയർന്നതാണ്. ബിജെപി ജനങ്ങള്‍ക്ക് എല്ലാ വ്യാജ വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്,"-ഭൂപേഷ്​ ബാഘേൽ പറഞ്ഞു.

"ബിജെപി സംസാരിക്കുന്നത് ഹിന്ദു-മുസ്ലിംങ്ങളെ കുറിച്ചാണ്. അവർ ഇപ്പോൾ സംസാരിക്കുന്നത് പൗരത്വ നിയമ ഭേദ​ഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ, എൻആർസി എന്നിവയെക്കുറിച്ച് മാത്രമാണ്. ഗംഗയെ വൃത്തിയാക്കുന്നതിൽ അവർ പരാജയപ്പെട്ടു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. എൻ‌പി‌ആറിൽ‌ അവർ‌ മാതാപിതാക്കളുടെ സർ‌ട്ടിഫിക്കറ്റുകൾ‌ ചോദിക്കും. മാതാപിതാക്കൾ‌ നിരക്ഷരരാണെങ്കിൽ‌ അവർ‌ എങ്ങനെ രേഖകൾ‌ ഹാജരാക്കും? സമൂഹത്തിൽ‌ ഭിന്നത സൃഷ്ടിക്കാൻ‌ ബിജെപി ശ്രമിക്കുന്നു"-ഭൂപേഷ്​ ബാഘേൽ കൂട്ടിച്ചേർത്തു.

ദില്ലിയിൽ അഞ്ചു വർഷം കൊണ്ട്​ അരവിന്ദ്​ കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങൾ ഛത്തീസ്​ഗഡിലെ കോൺഗ്രസ്​ സർക്കാർ ഒരു വർഷം കൊണ്ട്​ പൂർത്തിയാക്കിയതാണെന്നും ബാഘേൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios