Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ത്ഥിത്വം വിവാദമായി; ഛോട്ടാ രാജന്‍റെ സഹോദരന്‍റെ സീറ്റ് തെറിച്ചു

കേന്ദ്രമന്ത്രി രാംദാസ് അത്വാലയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഛോട്ടാ രാജന്‍റെ സഹോദരന്‍ ദീപക് നികല്‍ജെ . 

chhota Rajan's Brother replaced from phalton
Author
Maharashtra, First Published Oct 4, 2019, 12:04 PM IST

മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ സഹോദരന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് വിവാദമായതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി സഖ്യകക്ഷി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഛോട്ടാ രാജന്‍റെ സഹോദരന്‍ ദീപക് നികല്‍ജയെ മാറ്റി പകരം പാര്‍ട്ടി പ്രാദേശിക നേതാവ് ദിഗംബര്‍ അഗവാനയെ ഫല്‍ത്തനില്‍ സ്ഥാനാര്‍ത്ഥിയാക്കി. 

ആര്‍പിഐയുടെ മുതിര്‍ന്ന നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ അവിനാഷ് മഹാതേക്കറാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയ കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ അഗവാന ബിജെപിയുടെ താമര ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി രാംദാസ് അത്വാലയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഛോട്ടാ രാജന്‍റെ സഹോദരന്‍ ദീപക് നികല്‍ജെ . 

ബിജെപി-ശിവസേന ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഓക്ടോബര്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആറു സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗമായ ദീപക്  നേരത്തെ ചെമ്പുരില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

 

Follow Us:
Download App:
  • android
  • ios